പൊടിക്കാറ്റും മഴയും ; വേഗ പരിധി 80 കിലോ മീറ്ററില്‍ കൂടരുത്

Posted on: March 18, 2019 12:16 pm | Last updated: March 18, 2019 at 12:16 pm

അബുദാബി : പൊടിക്കാറ്റും ചാറ്റല്‍ മഴയും കാരണം കാലാവസ്ഥ മോശമായതിനാല്‍ വാഹനങ്ങളുടെ വേഗ പരിധി 80 കിലോമീറ്ററില്‍ കൂടരുതെന്ന് അബുദാബി പോലീസ്. പൊടിപടലങ്ങള്‍ കാരണം വാഹനം െ്രെഡവ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് പോലീസ് വ്യക്തമാക്കി.സ്ഥിതിഗതികള്‍ വിലയിരുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് വാഹനങ്ങള്‍ തമ്മിലുള്ള ദൂര പരിധി ശ്രദ്ധിക്കണം.

തങ്ങളുടെ വാഹനത്തിനിടയില്‍ ധാരാളം സ്ഥലം വിടാന്‍ പോലീസ് റോഡ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. പകല്‍ സമയത്ത് ദൃശ്യപരധി കുറവാണെങ്കില്‍ ലൈറ്റുകള്‍ ഉപയോഗിക്കണം. െ്രെഡവര്‍മാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ശ്രദ്ധ വ്യതിചലിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. യു എ ഇയിലുടനീളം അടുത്ത രണ്ടുദിവസം മോശം കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ കാറ്റടിക്കും, ചില സ്ഥലങ്ങളില്‍ 50 കി മീ വരെ ഉയരും. മഴക്കും ഇടിമുഴക്കത്തിനും സാധ്യതയുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെട്രോറോളജിയിലെ വിദഗ്ധര്‍ പറഞ്ഞു.