ചൂട് കനത്തു: ചെറുനാരങ്ങ വില നാലിരട്ടിയായി

Posted on: March 17, 2019 11:32 am | Last updated: March 17, 2019 at 11:32 am


എടപ്പാൾ: ചൂട് ശക്തിയായതോടെ ചെറുനാരങ്ങ വിലയിലും വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൂട് കൂടുതലുള്ള ഇത്തവണ ചെറുനാരങ്ങക്ക് കിലോക്ക് വില 200രൂപയുടെ മുകളിൽ കടക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മാസങ്ങൾക്ക് മുമ്പ് 25 രൂപയായിരുന്നു വില. ഇപ്പോൾ നൂറിന് മുകളിൽ എത്തി.

ഇതിൽതന്നെ രണ്ടുതരത്തിൽ കച്ചവടം നടന്നുവരുന്നുണ്ട് ചെറുതും വലുതുമായി തരംതിരിച്ചാണ് കച്ചവടം. ചെറിയ ഇനങ്ങൾ അച്ചാറുകൾ തയ്യാറാക്കാൻ ഉപയോഗിക്കുമ്പോൾ വലിയവ ഔഷധ കൂട്ടുകൾക്കും സർബത്ത് കച്ചവടക്കാർക്കുമായാണ് തരം തിരിച്ച് വിൽപ്പന നടത്തുന്നത്.