വിദ്വേഷം ചൊരിഞ്ഞ് പള്ളിയില്‍ കൂട്ടക്കൊല നടത്തിയ ഭീകരന്റെ ഔണ്‍ലൈന്‍ പോസ്റ്റ്

Posted on: March 16, 2019 4:29 pm | Last updated: March 16, 2019 at 4:53 pm
ബ്രണ്ടന്‍ ടാറന്റ്(28)

ക്രെസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പിലെ പ്രതിയായ ആസ്‌ത്രേലിയന്‍ വംശജന്‍ ബ്രണ്ടന്‍ ടെറന്റിന്റെ വംശിയവും മതവിദ്വേഷവും നിറഞ്ഞ ഓണ്‍ലൈന്‍ പോസ്റ്റ്. മുസ്‌ലിംങ്ങള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തും ഇന്ത്യന്‍, ആഫ്രിക്കന്‍ നുഴഞ്ഞുകയറ്റക്കാരെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയുമാണ് പോസ്റ്റ്.

‘ദ ഗ്രേറ്റ് റീപ്ലെയ്സ്മെന്റ്’ എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ യൂറോപ്യന്‍ മണ്ണില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ നീക്കം ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. 74 പേജിലായാണ് കുറിപ്പ്. ഇത് തന്റെ മാനിഫെസ്റ്റോയാണെന്നും ഇയാള്‍ പറയുന്നു. കുടിയേറ്റക്കാരെ മുഴുവന്‍ യൂറോപ്പില്‍ നിന്ന് തുരത്തും. അവര്‍ എവിടെ നിന്ന് വന്ന് എപ്പോള്‍ വന്നു എന്നൊന്നും നോക്കില്ല. റോമ, ആഫ്രിക്കന്‍, ഇന്ത്യന്‍, തുര്‍ക്കിഷ്, സെമറ്റിക് അങ്ങനെ ആരായാലും നീക്കം ചെയ്തിരിക്കും.

മുസ്‌ലിംങ്ങളെ ഭീതിയില്‍ നിര്‍ത്തണം. അവര്‍ക്കതിരെ വിവിധ അക്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറയുന്നു.
വിദ്യാഭ്യാസത്തില്‍ താത്പര്യമില്ലാത്ത പരീക്ഷയില്‍ തോറ്റ ഒരു സാധാരണ വെള്ളക്കാരനാണ് താനെന്നാണ് ഇയാള്‍ പറയുന്നത്. പ്രശസ്തിക്കു വേണ്ടിയല്ല കുറ്റകൃത്യം നടത്തിയത്. നോര്‍വീജിയയില്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡ്രേസ് ബ്രീവിക്കുമായി താന്‍ തന്റെ പദ്ധതി പങ്കുവെച്ചിരുന്നു. ബ്രീവിക്കിന്റെ അനുഗ്രഹത്തേടെയാണ് ആക്രമണം നടത്തിയത്.