ജയ്പുര്‍: വിവാഹേതര ബന്ധം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പ്തല നടപടിയെടുക്കാനുള്ള കാരണമല്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. വിവാഹേതര ബന്ധത്തിന്റെ പേരില്‍ വകുപ്പ്തല നടപടി നേരിട്ട പോലീസ് ഇന്‍സ്‌പെക്ടറും വനിതാ കോണ്‍സ്റ്റബിളും നല്‍കിയ ഹരജിയിലാണ്് കോടതി ഉത്തരവ്.
സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇരുവരുടേയും സസ്‌പെന്‍ഷനും വകുപ്പ്തല നടപടിയും സ്റ്റേ ചെയ്തു. ജസ്റ്റിസ് സഞ്ജീവ് പ്രകാശ് വര്‍മയുടേതാണ് ഉത്തരവ്.