ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 18 സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചു

Posted on: March 16, 2019 10:05 am | Last updated: March 16, 2019 at 2:01 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍നിന്നായി 18 സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അസം, മേഘാലയ, തെലങ്കാന, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളാണിവര്‍. അസമിലെ കാലിയബോറില്‍ ഗൗരവ് ഗോഗോയിയും ദിബ്രുഗഡില്‍ മുന്‍ കേന്ദ്ര മന്ത്രി പബന്‍ സിങ് ഖട്ടോവറും മത്സരിക്കും. സില്‍ച്ചറില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവും ജനവിധി തേടും.

ഷില്ലോങ്ങില്‍ മുന്‍ മന്ത്രി വിന്‍സന്റ് പാല മത്സരിക്കുമ്പോള്‍ തുറയില്‍ മുകുള്‍ സാങ്മ മത്സരിക്കും. തെലങ്കാനയിലെ എട്ട് സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിലെ സംവരണ സീറ്റായ ബരാബങ്കിയില്‍ തനൂജ് പുനി സ്ഥാനാര്‍ഥിയാകും.