ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയല്‍ക്കിളികള്‍ മത്സരിക്കും; സുരേഷ് കീഴാറ്റൂര്‍ സ്ഥാനാര്‍ഥിയാകും

Posted on: March 15, 2019 11:54 pm | Last updated: March 15, 2019 at 11:54 pm

തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസ് പദ്ധതിക്കെതിരെ സമരം നടത്തിയ വയല്‍ക്കിളികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി.

തളിപ്പറമ്പ് വഴി കടന്നുപോകുന്ന ദേശീയപാതയുമായി ബന്ധപ്പെട്ട ബൈപ്പാസ് പദ്ധതിക്കെതിരെയാണ് നേരത്തെ സി പി എം പ്രവര്‍ത്തകനായിരുന്ന സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരമാരംഭിച്ചത്. സര്‍വേയും സ്ഥലമേറ്റെടുപ്പ് നടപടിയുമെല്ലാം വയല്‍ക്കിളികള്‍ പ്രതിരോധിച്ചു. എന്നാല്‍, പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ സമരം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.