Connect with us

International

ന്യൂസിലന്‍ഡ് ഭീകരാക്രമണം: ശക്തമായി അപലപിച്ച് സഊദി

Published

|

Last Updated

റിയാദ്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 49 പേര്‍ മരിച്ച സംഭവത്തെ സഊദി രാജാവും കിരീടാവകാശിയും അപലപിച്ചു.

തീവ്രവാദത്തെ സഊദി ശക്തമായി അപലപിക്കുന്നതായും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം സഊദി മുന്‍നിരയിലുണ്ടാവുമെന്നും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് രാജകുമാരനും പറഞ്ഞു മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

പരുക്കേറ്റവരില്‍ രണ്ട് സഊദി പൗരന്മാരും
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ടു സഊദി പൗരന്മാര്‍ക്ക് പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തതായി ന്യൂസിലന്‍ഡിലെ സഊദി എംബസി അറിയിച്ചു.

---- facebook comment plugin here -----

Latest