ന്യൂഡല്‍ഹി: 2020ലെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഏഴാമത് ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫിഫ നടത്തി.
ഇത് രണ്ടാം തവണയാണ് ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. 2017ല്‍ അണ്ടര്‍ 17 പുരുഷ ലോകകപ്പ് ഇന്ത്യയില്‍ നടന്നിരുന്നു. അതില്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്മാരായി.
സ്‌പെയിനാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ നിലവിലെ ജേതാക്കള്‍. ഉത്തര കൊറിയയാണ് കപ്പ് ജേതാക്കളില്‍ മുന്നില്‍-രണ്ടു തവണ. ജപ്പാന്‍ 2014ലും ഫ്രാന്‍സ് 2012ലും ദക്ഷിണ കൊറിയ 2010ലും ലോകകപ്പ് നേടിയിട്ടുണ്ട്.