ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Posted on: March 14, 2019 11:10 pm | Last updated: March 15, 2019 at 10:19 am

ന്യൂഡല്‍ഹി: തദ്ദേശീയ ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. രാജസ്ഥാന്‍ മരുഭൂമിയില്‍ വച്ചാണ് വ്യാഴാഴ്ച മിസൈല്‍ പരീക്ഷിച്ചത്.

പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈല്‍ ഇതു രണ്ടാം തവണയാണ് പരീക്ഷിക്കുന്നത്. ബുധനാഴ്ച നടന്ന ആദ്യ പരീക്ഷണവും വിജയമായിരുന്നു. സൈനികര്‍ക്ക് എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന രൂപത്തിലാണ് മിസൈലിന്റെ രൂപകല്‍പന.