സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്

Posted on: March 14, 2019 7:33 pm | Last updated: March 14, 2019 at 9:39 pm

കൊച്ചി: സോളാര്‍ കേസില്‍ കോണ്‍ഗ്രസ് എം എല്‍ എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ സംസ്ഥാന സര്‍ക്കാറിന്റെ കാലത്താണ് സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും വിവാദങ്ങളും ഉയര്‍ന്നത്. ആ സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശും എ പി അനില്‍കുമാറും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെയും അടൂര്‍ പ്രകാശിനെയും സ്ഥാനാര്‍ഥികളാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിനിടയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.