ലോക്‌സഭയില്‍ 22 സീറ്റ് ലഭിച്ചാല്‍ മതി; കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ ബി ജെ പി സര്‍ക്കാര്‍-യെദ്യൂരപ്പ

Posted on: March 13, 2019 12:58 pm | Last updated: March 13, 2019 at 4:21 pm

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 22 സീറ്റ് ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പാര്‍ട്ടി നേതാവ് ബി എസ് യെദ്യൂരപ്പ. യാരഗട്ടിയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെയാണ് യെദ്യൂരപ്പയുടെ വിവാദങ്ങള്‍ക്ക് സാധ്യതയുള്ള പ്രസ്താവന നടത്തിയത്.

തിരഞ്ഞെടുപ്പു കമ്മീഷന്‍ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ച് രണ്ടു ദിവസങ്ങള്‍ക്കകമാണ് ബി ജെ പി നേതാവിന്റെ അവകാശവാദം. കര്‍ണാടകയില്‍ പ്രതിപക്ഷത്താണെങ്കിലും ഭൂരിഭാഗം സീറ്റുകളും ബി ജെ പി നേടുമെന്നും യെദ്യൂരപ്പ പറഞ്ഞു.