നാണം കെട്ട് മാണിക്കൊപ്പം തുടരണോയെന്ന്‌ തീരുമാനിക്കേണ്ടത് ജോസഫ്: കോടിയേരി

Posted on: March 12, 2019 11:40 am | Last updated: March 12, 2019 at 3:58 pm

തിരുവനന്തപുരം: മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ നാണംകെട്ട് ഇനിയും മാണിക്കൊപ്പം തുടരണോയെന്ന കാര്യം തീരുമാനിക്കേണ്ടത് പിജെ ജോസഫാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനായ അദ്ദേഹത്തിന് സീറ്റ് ലഭിക്കാത്തത് അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ ഒരു സ്വാധീനവും ഇല്ലെന്നതിന്റെ തെളിവാണ്. മുന്നണി വിട്ടുവന്നാല്‍ എല്‍ഡിഎഫില്‍ ചേര്‍ക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാം. മഴപെയ്യുന്നതിന് മുമ്പ് കുടപിടിക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ അതിന്റെ പ്രത്യാഘാതം ബിജെപി നേരിടേണ്ടിവരുമെന്നും തന്നെ കണ്ട മാധ്യമങ്ങളോട് സംസാരിക്കവെ കോടിയേരി പറഞ്ഞു.