ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: കുമ്മനം രാജശേഖരന്‍

Posted on: March 12, 2019 10:24 am | Last updated: March 12, 2019 at 3:28 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ കുമ്മനം രാജശേഖരന്‍. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശബരിമല വിഷയം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തുവെന്ന് കരുതുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്തെത്തിയ കുമ്മനത്തിന് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.