കോട്ടയത്ത് പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ല; ഇടപെടും: ബെന്നി ബഹനാന്‍

Posted on: March 12, 2019 9:55 am | Last updated: March 12, 2019 at 1:14 pm

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റ് സംബന്ധിച്ച കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. കേരള കോണ്‍ഗ്രസിലെ നീക്കങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കോട്ടയത്ത് പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ലെന്നും ബെന്നി ബഹ്നാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടനെ നിര്‍ത്താനുള്ള കെഎം മാണിയുടെ തീരിമാനമാണ് കേരള കോണ്‍ഗ്രസിനെ പൊട്ടിത്തെറിയിലേക്കെത്തിച്ചിരിക്കുന്നത്.

മാണിയുടെ നിലപാട് നീതികേടാണെന്നും മറ്റ് കാര്യങ്ങള്‍ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പിജെ ജോസഫ് തിങ്കളാഴ്ച പറഞ്ഞിരുന്നു. അതേ സമയം കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് ഇന്ന് ചേരാനിരുന്ന കോട്ടയം ഡിസിസി യോഗം മാറ്റിവെച്ചിട്ടുണ്ട്.