ജയരാജന്‍ ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യം: വീരേന്ദ്രകുമാര്‍

Posted on: March 11, 2019 9:04 pm | Last updated: March 11, 2019 at 10:04 pm

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എംപി വീരേന്ദ്ര കുമാര്‍ എംപി. ജനങ്ങളുടെ കൂടെ നിന്നതിന് എന്നും അക്രമം നേരിട്ടയാളാണ് ജയരാജനെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് കോഴിക്കോട് ലോക്‌സഭ മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയരാജനും പ്രദീപ് കുമാറുമെല്ലാം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളാണ്. ഇരുവരും തന്റെ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. എല്‍ഡിഎഫില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും ബിജെപിയുടേത് ഇന്ത്യന്‍ ജനാധിപത്യത്തെ സംസ്‌കരിക്കുന്ന രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.