എത്യോപ്യയിലെ വിമാന ദുരന്തം: ബ്ലാക് ബോക്‌സ് കണ്ടെത്തി

Posted on: March 11, 2019 6:25 pm | Last updated: March 11, 2019 at 9:40 pm

ആഡിസ് അബാബ (എത്യോപ്യ): എത്യോപ്യയില്‍ ഞായറാഴ്ച തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍, ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡര്‍ എന്നിവയാണ് കണ്ടെത്തിയത്. അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. വിമാനത്തിനു സാങ്കേതിക തകരാറുണ്ടെന്നും തിരിച്ചുപറക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടിരുന്നതായി എത്യോപ്യന്‍ വ്യോമയാന അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

149 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കും 157 പേര്‍ സഞ്ചരിച്ച എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് കെനിയയിലെ നെയ്റോബിയിലേക്കു പോകുകയായിരുന്ന ബോയിംഗ് 737-800 മാക്സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.