പത്മഭൂഷണ്‍ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി

Posted on: March 11, 2019 12:24 pm | Last updated: March 11, 2019 at 12:24 pm

ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവരും പുരസ്‌കാരം സ്വീകരിച്ചു.

പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് ഡല്‍ഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണം നല്‍കുന്നുണ്ട്. മോഹന്‍ലാലിനു പുറമെ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ കെ മുഹമ്മദ് എന്നിവരും സ്വീകരണം ഏറ്റുവാങ്ങും.