ലോക്‌സഭാ തിരഞ്ഞെടുപ്പ്: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റും

Posted on: March 10, 2019 11:37 pm | Last updated: March 10, 2019 at 11:37 pm

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 22,23 തിയ്യതികളില്‍ നടത്താനിരുന്ന സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റും.

പുതുക്കിയ തീയതി സംബന്ധിച്ച നിര്‍ദേശം ഉടന്‍ സര്‍ക്കാറിന് കൈമാറുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണര്‍ എ ഗീത അറിയിച്ചു. ഇതിനായി തിങ്കളാഴ്ച പ്രത്യേക യോഗം ചേരും.