സംഘര്‍ഷ സാഹചര്യം: ജമ്മുകശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്ല

Posted on: March 10, 2019 8:38 pm | Last updated: March 10, 2019 at 11:00 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്ല. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ ഭരണം നിനില്‍ക്കുന്ന ജമ്മു കശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. അതേ സമയം ഇരു തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുമെന്നുള്ള കേന്ദ്രത്തിന്റെ ഉറപ്പ് പാലിക്കപ്പെടാത്തതിനെതിരെ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശവുമായി രംഗത്തെത്തി.