മയക്കുമരുന്നുമായി രണ്ട് ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍

Posted on: March 10, 2019 7:07 pm | Last updated: March 10, 2019 at 7:07 pm

അബുദാബി : പഴയ കാറില്‍ ഒളിപ്പിച്ച നിലയില്‍ 40 കിലോ മയക്കുമരുന്നുമായി രണ്ട് ഏഷ്യന്‍ വംശജരെ മുസഫ്ഫ വ്യവസായ മേഖലയില്‍ നിന്നും അറസ്റ്റു ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.

അബുദാബിയില്‍ താമസ സ്ഥലങ്ങളില്‍ രഹസ്യമായി മയക്ക് മരുന്ന് വില്‍പ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് ഡ്രഗ്ഗ് കണ്‍ട്രോള്‍ സെക്ഷന്‍ മേധാവി കേണല്‍ ദാഹര്‍ ഗരീബ് അല്‍ ദാഹിരി,പറഞ്ഞു. കാറിന്റെ അകത്ത് പ്രത്യേകം അറയില്‍ സ്യുട്ട് കേസിലാണ് മയക്ക് മരുന്ന് സൂക്ഷിച്ചത്.