പേഴ്‌സണൽ അസിസ്റ്റന്റ്: കരാർ നിയമനം

Posted on: March 10, 2019 4:22 pm | Last updated: March 10, 2019 at 4:22 pm

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലേക്ക് പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

📌 യോഗ്യത. : എസ്.എസ്.എൽ.സി
📌 ടൈപ്പ് റൈറ്റിംഗിൽ ഇംഗ്ലീഷ് ഹയറും മലയാളം ലോവറും വേർഡ് പ്രോസസിംഗ്, ഇംഗ്ലീഷും മലയാളം ഷോർട്ട് ഹാൻഡും അറിഞ്ഞിരിക്കണം.
📌 പ്രതിമാസ വേതനം 21,000 രൂപ.
📌 പ്രായപരിധി 18-36 വയസ്സ്.

അപേക്ഷകൾ താഴെ ചേർത്ത വിലാസത്തിൽ 25/03/2019 നകം ലഭിക്കണം.

അപേക്ഷയുടെ കവറിനുപുറത്ത് പേഴ്‌സണൽ അസിസ്റ്റന്റ് നിയമനം എന്ന് എഴുതിയിരിക്കണം

📮 സെക്രട്ടറി,
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,
കെ.അനിരുദ്ധൻ റോഡ്,
വഴുതക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം-14