എല്‍ഡിഎഫ് സജ്ജം, യുഡിഎഫും ബിജെപിയും ആശയക്കുഴപ്പത്തില്‍: കോടിയേരി

Posted on: March 10, 2019 1:48 pm | Last updated: March 10, 2019 at 4:37 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഇടതു മുന്നണി ആത്മവിശ്വാസത്തോടെ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. എന്‍ഡിഎക്കും യുഡിഎഫിനും സ്ഥാനാര്‍ഥികളെപ്പോലും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് മുന്നണികളും ആശയക്കുഴപ്പത്തിലും അന്തര്‍ സംഘര്‍ഷത്തിലുമാണെന്നും കോടിയേരി പറഞ്ഞു.

എല്ലാ പാര്‍ലിമെന്റ് മണ്ഡലങ്ങളിലെയും മണ്ഡലം കമ്മിറ്റികള്‍ ഈ മാസം 14ഓടെ രൂപവത്കരിക്കും. 17ന് അസംബ്ലി മണ്ഡലം കമ്മിറ്റികളും 20 ബൂത്ത് കമ്മിറ്റികളും രൂപവത്കരണം പൂര്‍ത്തിയാകും. സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്താല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എതിരാളികളെ വ്യക്തിഹത്യ ചെയ്യാന്‍ പാടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.