നെയ്മര്‍ ഖത്വറിലേക്ക്

Posted on: March 9, 2019 9:29 am | Last updated: March 9, 2019 at 9:29 am

പാരിസ്: പരുക്ക് സംബന്ധിച്ച സമ്പൂര്‍ണ നിരീക്ഷണത്തിനും വിലയിരുത്തലിനുമായി നെയ്മര്‍ ഖത്തറിലേക്ക്.
ആറാഴ്ചത്തെ വിശ്രമവും ശുശ്രൂഷയും ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ പരുക്കിന് എത്രമാത്രം ശമനമുണ്ടാക്കിയെന്ന് അറിയാനാണിത്. മൂന്ന്ദിവസം ഖത്തറിലെ സ്‌പോര്‍ട്‌സ് ക്ലിനിക്കില്‍ ചെലവഴിക്കും – ഫ്രഞ്ച് ക്ലബ്ബിന്റെ ഒഫിഷ്യല്‍ ട്വിറ്ററില്‍ എഴുതി.

ജനുവരി 23ന് ഫ്രഞ്ച് കപ്പില്‍ സ്ട്രാസ്ബര്‍ഗിനെതിരെ കളിക്കുമ്പോഴാണ് നെയ്മറിന്റെ കാല്‍ പാദത്തിന് ഗുരുതര പരുക്കേറ്റത്. പത്താഴ്ചയോളം വിശ്രമം ആവശ്യമായ പരുക്കാണിത്.
നെയ്മറിന്റെ അഭാവത്തില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കളിച്ച പി എസ് ജിക്ക് കനത്ത തിരിച്ചടിയേറ്റു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അത്ഭുതകരമായ തിരിച്ചുവരവില്‍ പി എസ് ജി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.