അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ ലീവ് വേക്കന്‍സിയില്‍ നിയമിക്കും; എംപാനല്‍ സമരം ഒത്തുതീര്‍ന്നു

Posted on: March 8, 2019 8:05 pm | Last updated: March 8, 2019 at 10:38 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ ലീവ് വേക്കന്‍സിയില്‍ നിയമിക്കാന്‍ ഗതാഗതി എ കെ ശശീന്ദ്രന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുമ്പോള്‍ അവരുടെ ഒഴിവിലേക്ക് പാനലിലുള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാവുന്ന രൂപത്തിലുള്ള താത്കാലിക ക്രമീകരണമാണ് ഏര്‍പ്പെടുത്തുന്നത്.

ലീവ് വേക്കന്‍സിയിലേക്ക് എംപാനല്‍ തയാറാക്കാന്‍ ഗതാഗത മന്ത്രി കെ എസ് ആര്‍ ടി സി എം ഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നര മാസത്തോളമായി എംപാനല്‍ ജീവനക്കാര്‍ നടത്തിവന്ന സമരമാണ് അവസാനിച്ചത്.