രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണു

Posted on: March 8, 2019 4:20 pm | Last updated: March 8, 2019 at 6:57 pm

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം പറക്കുന്നതിനിടെ തകര്‍ന്നുവീണു. രാജസ്ഥാനിലെ ബിക്കാനര്‍ ജില്ലയിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഇജക്റ്റ് ചെയ്ത പൈലറ്റ് പരുക്കില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം, ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ മിഗ് 17 ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആറ് വ്യോമസേന ഉദ്യോഗസ്ഥരും സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.