Connect with us

Gulf

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ സേവനത്തെ കുറിച്ചുള്ള പരാതികള്‍ക്ക് പുതു സംവിധാനം

Published

|

Last Updated

ദുബൈ: സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളെകുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചും പരാതിപ്പെടുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പിക്കുന്നതിനും യു എ ഇ ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനമൊരുക്കി.

ഇത്തരത്തില്‍ ആശുപത്രികള്‍, കഌനിക്കുകള്‍, ഡോക്ടര്‍മാര്‍, മറ്റ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങളെ കുറിച്ച് പരാതിപ്പെടുന്നതിനും അവരുടെ പ്രവത്തന മികവ് ലക്ഷ്യമിട്ട് നിര്‍ദേശങ്ങള്‍ സമര്‍പിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനത്തില്‍ സൗകര്യമുണ്ട്. ആഗോള നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും സ്മാര്‍ട് സംവിധാനങ്ങളുടെ ഉപയോഗം മൂലം ആരോഗ്യ പരിചരണ രംഗം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതിനുമാണ് ഓണ്‍ലൈന്‍ പരാതി സംവിധാനം ഏര്‍പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാര്‍, നഴ്സ്, മറ്റ് ആരോഗ്യ സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സേവനത്തില്‍ അപാകതകള്‍ ഉണ്ടെന്ന് തെളിഞ്ഞാല്‍ അത്തരക്കാരുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹെല്‍ത് എംപവര്‍മെന്റ് ആന്‍ഡ് കോംപ്ലിയന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ ഹെസ്സ മുബാറക്ക് പറഞ്ഞു.

വികസിത രാജ്യങ്ങളെ അപേക്ഷിച്ചു അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം യു എ ഇയിലെ പരാതികള്‍ തുലോം കുറവാണ്. മന്ത്രാലയം നടപ്പില്‍വരുത്തുന്ന നിര്‍ബന്ധ സവിശേഷ മുന്നൊരുക്കങ്ങള്‍ മൂലം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ലോകോത്തരമാകുന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.