പത്തനംതിട്ടയില്‍ കനാലില്‍ കുളിക്കാനിറങ്ങിയ പിതാവും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു

Posted on: March 8, 2019 11:34 am | Last updated: March 8, 2019 at 11:34 am

പത്തനംതിട്ട: റാന്നിയില്‍ പിഐപി കനാലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് പിതാവും മകനും മരിച്ചു. പുതുമണ്‍ വൃദ്ധസദനത്തിന് സമീപം താമസിക്കുന്ന ഓമനക്കുട്ടന്‍(44), മകന്‍ ഹരി(14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒവമ്പതോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്.

ഹരിയുടെ മൃതദേഹം അര്‍ധരാത്രിയോടെ കണ്ടെടുത്തുവെങ്കിലും ഓമനക്കുട്ടന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. ഓമനക്കുട്ടനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഹരിയും അപകടത്തില്‍പ്പെട്ടത്. മൈലപ്ര സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഹരി.