Connect with us

National

ബാബരി കേസ്: മധ്യസ്ഥ ചര്‍ച്ചക്കായി മൂന്നംഗ സമതിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കായി സുപ്രീം കോടതി ഉത്തരവ്. ഇതിനായി സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയമിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയാണ് സമിതി അധ്യക്ഷന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവും സമിതിയിലുണ്ട്. മധ്യസ്ഥ ചര്‍ച്ചക്ക്് എട്ടാഴ്ച സമയം അനുവദിച്ചു. ചര്‍ച്ച ഫൈസാബാദില്‍ ഒരാഴ്ചക്കകം തുടങ്ങണം. നാലാഴ്ചയ്ക്കുള്ളില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കണം.

സമിതിയിുടെ നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊേെഗായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വകാര്യ ഭൂമിതര്‍ക്കമായി മാത്രമല്ല കേസിനെ കാണുന്നതെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്‌നപരിഹാരത്തിനു സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണു കോടതിയുടെ നിലപാട്. മധ്യസ്ഥ ചര്‍ച്ചകളുമായി സഹകരിക്കാമെന്ന് സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേസിലെ മറ്റ് പ്രധാന കക്ഷികളായ രാംലല്ലയും ഹിന്ദുമഹാസഭയും മധ്യസ്ഥതയെ എതിര്‍ക്കുകയാണ്.