Connect with us

Education

അലിഗഢ്: അപേക്ഷ 12 വരെ

Published

|

Last Updated

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്‌സുകളിലേക്ക് 200 രൂപ പിഴയോട് കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 12 വരെ നീട്ടി.

നേരത്തെ ഈ മാസം ആറിന് അപേക്ഷാ സമയം അവസാനിച്ചിരുന്നു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അലിഗഢ് മെയിന്‍ കേന്ദ്രത്തിലെ ബി എ., ബി എസ്സി., ബി കോം. തുടങ്ങിയ കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്കും ഈ വര്‍ഷം മുതല്‍ കോഴിക്കോട് സെന്ററുണ്ട്. അപേക്ഷിക്കുന്നതിനായുള്ള വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 04933298299, 8891117177, 9142111466 എന്നീ നമ്പറുകളിലോ www.amucotnrollerexams.com എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടണം.