നവ്യാനുഭവമായി വയോജനങ്ങളുടെ ട്രെയിന്‍, ആകാശ വിനോദ യാത്ര

Posted on: March 8, 2019 10:43 am | Last updated: March 8, 2019 at 10:44 am
എടവണ്ണയില്‍ നിന്നും പുറപ്പെട്ട മുതിര്‍ന്ന പൗരന്മാരുടെ
സംഘം വിഎസിനെ സന്ദര്‍ശിച്ചപ്പോള്‍

എടവണ്ണ: ട്രെയിനിലും വിമാനത്തിലും ആദ്യമായി സഞ്ചരിച്ചതിന്റെ ആഹ്ലാദത്തില്‍ ഒരു കൂട്ടം മുതിര്‍ന്ന പൗരന്മാര്‍. എടവണ്ണയിലെ സാംസ്‌കാരിക സംഘടനയായ ‘സംസ്‌കാര’യാണ് വയോജനങ്ങള്‍ക്ക് യാത്രക്കുള്ള അവസരമൊരുക്കിയത്.

കേളിപ്പറമ്പന്‍ ജാനു, ശാന്തിനഗറിലെ ചക്കിക്കുട്ടി,പൂവത്തിക്കുന്നുമ്മല്‍ വേലായുധനും പൊന്നാംകുന്നിലെ ആലിക്കുട്ടിയമടക്കം 23 വയോജനങ്ങള്‍ക്കും പറയാനുണ്ട് പല കഥകള്‍. തിരുവനന്തപുരത്തേക്കുള്ള യാത്ര ട്രെയിനില്‍. പത്മനാഭ സ്വാമി ക്ഷേത്രവും, ബോട്ടുയാത്രയും, നിയമസഭാ മന്ദിരവും, മൃഗശാലയും കനകക്കുന്ന് കൊട്ടാരവുമെല്ലാം പുതിയ കാഴ്ചാനുഭവങ്ങള്‍ സമ്മാനിച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വസതിയിലെ സന്ദര്‍ശനവും, കനകക്കുന്നില്‍ വച്ച് ശശി തരൂര്‍ എം പി അഭിവാദ്യം ചെയാനെത്തിയതും ഇവര്‍ക്ക് നവ്യാനുഭവമായി. പി ഷംസുദീന്‍, പി അബ്ദുല്ലക്കുട്ടി, കെ മധുസൂദനന്‍ ,സുനി മൂണ്‍സ്, ഇ എസ് രാമകൃഷ്ണന്‍, വി പി റസീസ് അഹമ്മദ്, പി വി ഷാനവാസ്, ടി പി ഹമീദ് നേതൃത്വം നല്‍കി.