ആദ്യം വെടിവെച്ചത് പോലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍; ജലീലിന് വെടിയേറ്റത് മൂന്ന് തവണ

Posted on: March 8, 2019 10:28 am | Last updated: March 8, 2019 at 12:27 pm

വൈത്തിരി: ലക്കിടിയില്‍ മാവോവാദികളുമായി നടന്ന ഏറ്റ്മുട്ടലില്‍ ആദ്യം വെടിവെച്ചത് മാവോവാദികളാണെന്ന വാദം തള്ളി റിസോര്‍ട്ട് ജീവനക്കാര്‍. ആദ്യം വെടിവെച്ചത് പോലീസുകാരാണെന്നും മാവോവാദികളെത്തിയ വിവരം തങ്ങള്‍ പോലീസില്‍ അറിച്ചിരുന്നില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു. മാവോവാദികള്‍ പ്രകോപനം സൃഷ്ടിച്ചുവെന്ന പോലീസിന്റെ വാദത്തെ തള്ളുന്നതാണ് വെളിപ്പെടുത്തല്‍

അതേ സമയം മരിച്ച സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയേറ്റിട്ടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു വെടിയുണ്ട തലക്ക് പിറകിലൂടെ നെറ്റി തുളച്ച് പുറത്തേക്ക് പോയിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്നും തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ഡിറ്റണേറ്ററും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സംഘത്തെ കണ്ടപ്പോള്‍ മാവോവാദികളാണ് ആദ്യം വെടിയുതിര്‍ത്തതെന്നായിരുന്നു കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞിരുന്നത്. അത്മരക്ഷക്കായാണ് പോലീസ് തിരികെ വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എകെ 47 തോക്ക് ഉപയോഗിച്ചാണ് മാവോവാദികള്‍ വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറയുന്നത്.