രാഹുല്‍ അമേത്തിയില്‍, സോണിയ റായ് ബറേലിയില്‍; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

Posted on: March 7, 2019 10:04 pm | Last updated: March 8, 2019 at 11:17 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയിലും യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി റായ് ബറേലിയിലും ജനവിധി തേടും. ഗുജറാത്തില്‍ ബി ജെ പി ശക്തികേന്ദ്രങ്ങളായ വഡോദര, ആനന്ദ് മണ്ഡലങ്ങള്‍ ഉള്‍പ്പടെയുള്ള ചില സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പ്രകാരം വഡോദരയില്‍ പ്രശാന്ത് പട്ടേലും ആനന്ദില്‍ ഭാരത്‌സിന്‍ഹ് സോളങ്കിയും മത്സരിക്കും.

15 സ്ഥാനാര്‍ഥികളാണ് ആദ്യ പട്ടികയിലുള്ളത്. എന്നാല്‍, കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.