ബന്ധുനിയമനം: മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

Posted on: March 6, 2019 12:06 pm | Last updated: March 6, 2019 at 3:24 pm

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്ത് വന്നത്. പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് അറിയിച്ചു. തുടര്‍ നടപടി വേണ്ടെന്ന് സര്‍ക്കാറും നിലപാടെടുത്തു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പരാതിയിലെ മറ്റ് ആരോപിതര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകില്ല