ഇന്ധന വില വീണ്ടും വര്‍ധിച്ചു

Posted on: March 5, 2019 9:45 am | Last updated: March 5, 2019 at 12:39 pm

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസയുടേയും ഡീസലിന് പത്ത് പൈസയുടേയും വര്‍ധനയാണിന്നുണ്ടായിരിക്കുന്നത്.

അഞ്ച് ദിവസത്തിനിടെ പെട്രോളിന് 52 പൈസയും ഡീസലിന് 67 പൈസയും വര്‍ധിച്ചു. ഇതോടെ പെട്രോളിന് കോഴിക്കോട് 74.56 രൂപയും ഡീസലിന് 71.66 രൂപയുമായി. കൊച്ചിയില്‍ ഇത് യഥാക്രമം 74.24, 71.32 ആണ് . തിരുവനന്തപുരത്ത് 75.55, 72.70 എന്നിങ്ങനെയാണ് വിലനിലവാരം.