കൊച്ചി കറാച്ചിയായി; നാക്ക് പിഴച്ച് മോദി

Posted on: March 4, 2019 10:31 pm | Last updated: March 5, 2019 at 10:54 am

ജാംനഗര്‍: പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യപദ്ധതിയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെയാണ് മോദിക്ക് നാക്ക് പിഴച്ചത്.

‘ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിക്കുകയാണെങ്കില്‍ സൗജന്യ ചികിത്സ കൊല്‍ക്കത്തയിലും കറാച്ചിയിലും ലഭിക്കും’ മോദി പറഞ്ഞു.

തൊട്ടുപിന്നാലെ കറാച്ചിയല്ല, കൊച്ചിയാന്‍ താന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞ മോദി കൈകഴുകി. ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍ രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞുനില്‍ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.