യു എ ഇയില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണം

Posted on: March 4, 2019 6:58 pm | Last updated: March 4, 2019 at 6:58 pm

അബുദാബി: വരുന്ന ഏതാനും ദിവസങ്ങളില്‍ യു എ ഇയില്‍ മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന അറിയിപ്പിന്റെ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും പൊടിക്കാറ്റും ഉണ്ടാവാനുള്ള സാധ്യതയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

ദൂരക്കാഴ്ച മോശമാകുമെന്നതിനാല്‍ പരമാവധി ശ്രദ്ധയോടെ മാത്രം വാഹനമോടിക്കണം. മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് 80 കിലോമീറ്റര്‍ വരെ മാത്രമേ വേഗത പാടുള്ളൂ. റോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണം. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. മോശം കാലാവസ്ഥയുള്ള സമയത്ത് റഡാറുകളിലും പരമാവധി വേഗത 80 കിലോമീറ്ററായി നിജപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.