പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് സി പി എം

Posted on: March 4, 2019 5:28 pm | Last updated: March 4, 2019 at 9:58 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കാന്‍ സി പി എം കേന്ദ്ര കമ്മിറ്റിയുടെ പച്ചക്കൊടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഹകരിച്ചു നീങ്ങാന്‍ സംസ്ഥാന കമ്മിറ്റിക്ക് മേല്‍ഘടകം അനുമതി നല്‍കി.

സിറ്റിംഗ് സീറ്റില്‍ പരസ്പരം മത്സരിക്കേണ്ടെന്ന് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഏഴ് സീറ്റുകളില്‍ ധാരണയുണ്ടാക്കാനും മറ്റു സീറ്റുകളില്‍ സഹകരിക്കാനുമാണ് നീക്കം. ബംഗാളില്‍ മാത്രമാണ് കോണ്‍ഗ്രസുമായി സി പി എം ധാരണയുണ്ടാക്കുന്നത്.

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പു ധാരണ വേണമെന്നാണ് സി പി എം ജനറല്‍ സെക്രട്ടറിയുടെയും ബംഗാള്‍ ഘടകത്തിന്റെയും മുമ്പേ തന്നെയുള്ള നിലപാട്. എന്നാല്‍, കേരള ഘടകത്തിന്റെ ശക്തമായ പിന്തുണയോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അനുകൂലികളും ചേര്‍ന്ന് ഇതിന് തടയിട്ടു. പിന്നീട് നടന്ന തുടര്‍ ചര്‍ച്ചകളില്‍ ധാരണക്കു തീരുമാനമാവുകയായിരുന്നു.