‘മത്സരിക്കരുതെന്നത് വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ ആഗ്രഹം മാത്രം’; മത്സരിച്ചേക്കുമെന്ന സൂചന നല്‍കി തുഷാര്‍

Posted on: March 4, 2019 3:14 pm | Last updated: March 4, 2019 at 5:55 pm

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.എസ് എൻ ഡി പി യോഗം ഭാരവാഹികൾ മത്സരിക്കരുതെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് യോഗത്തിന് ശേഷം തുഷാർ വ്യക്തമാക്കി.

മത്സരിക്കില്ലന്ന് പറഞ്ഞിട്ടില്ല.എൻ എസ്.എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെ സഹായം ബി.ഡി.ജെഎസ ന് ലഭിക്കും.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് എസ്.എൻ ഡി.പി ഉൾപ്പെടെയുള്ള സമുദായ സംഘടനകളുമായി കൂടി ആലോചിക്കും.എന്നാൻ ബി.ഡി.ജെഎസിനെ എസ്.എൻ ഡി.പിയുടെ പോഷക സംഘടനയല്ല.യോഗം ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സംഘടന ഒരു പാർട്ടിയുടെയും വാലും ചൂലും അല്ലെന്നും തുഷാർ പറഞ്ഞു. അഞ്ചു സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാത്ഥികളെ തീരുമാനിക്കാൻ അഞ്ചഅംഗ സമിതിയെ ഇന്നത്തെ യോഗം ചുമതലപ്പെടുത്തി.