Connect with us

Malappuram

സി സോണ്‍: മമ്പാട് എം ഇ എസ് ജേതാക്കള്‍

Published

|

Last Updated


കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തില്‍ ജേതാക്കളായ മമ്പാട് എം ഇ എസ് കോളജ് ടീം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തില്‍ മമ്പാട് എം ഇ എസ് കോളജ് 152 പോയിന്റോടെ കലാ കിരീടം ചൂടി. മുന്‍വര്‍ഷത്തെ ജേതാക്കളായ തിരൂരങ്ങാടി പി എസ് എം ഒ കോളജിനെ മറികടന്നാണ് എം ഇ എസ് മമ്പാടിന്റെ നേട്ടം.129 പോയിന്റ് നേടി തിരൂരങ്ങാടി പി എസ് എം ഒ കോളജ് രണ്ടാമതെത്തി.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസാണ് മൂന്നാം സ്ഥാനത്തെത്തിയത്. കടകശ്ശേരി ഐഡിയല്‍ കോളജിലെ അശ്വതി രാജ് കലാതിലകമായി. പുത്തനങ്ങാടി സെന്റ് മേരി കോളജിലെ വിമല്‍ വിനു കലാപ്രതിഭയായി. തിരൂരങ്ങായി പി എസ് എം ഒ കോളജിലെ സന അബ്ദുല്‍ ലൈസ ചിത്ര പ്രതിഭയും, കൊണ്ടോട്ടി ഗവ. കോളജിലെ ഇ കെ ഖൈറുന്നിസ സാഹിത്യ പ്രതിഭയുമായി. എസ് എഫ് ഐ – എം എസ് എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് കലുഷിതമായ കലോത്സവം പോലീസ് കാവലിലാണ് പൂര്‍ത്തിയാക്കിയത്.

 

സ്റ്റേജിതര മത്സരങ്ങളില്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിലെ സ്റ്റേജിതര മത്സരത്തില്‍ യൂനിവേഴ്സിറ്റി ക്യാമ്പസ് ടീം ജേതാക്കള്‍. 60 പോയിന്റ് നേടിയാണ് ക്യാമ്പസിന്റെ നേട്ടം. തിരൂരങ്ങാടി പി എസ് എംഒയാണ് 49 പോയിന്റോടെ സര്‍ഗ രചനാ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 25 പോയിന്റ് നേടിയ മഞ്ചേരി എന്‍ എസ് എസ് കോളജ്് സ്റ്റേജിതര മത്സങ്ങളില്‍ മൂന്നാമതെത്തി.

ഒപ്പനയിലും കോല്‍ക്കളിയിലും പി എസ് എം ഒ

തേഞ്ഞിപ്പലം: സി സോണ്‍ കലോത്സവത്തില്‍ ഒപ്പനയിലും കോല്‍ക്കളിയിലും ആധിപത്യമുറപ്പിച്ച് തിരൂരങ്ങാടി പി എസ് എം ഒ കോളജ്. കോല്‍ക്കളിയില്‍ മികച്ച പ്രകടനമാണ് ഡാനിഷ് അലിയും സംഘവും നടത്തിയത്. വി കെ മിഥുന്‍, മുഹമ്മദ് മുസ്തഫ, കെ പി ജംഷാദ്, എ കെ അബൂബക്കര്‍ സിദ്ദീഖ്, എന്‍ എം ഷബീറലി, കെ വി മുഷാഫിഖ്, എ പി മുഹമ്മദ് ഷിബിലി, മുഹമ്മദ് ഷിയാസ് മെതുവില്‍, അഹമ്മദ് സഹീര്‍, ഡാനിഷ് അഹമ്മദ്, എം ശ്രീരാജ് എന്നിവരായിരുന്നു കോല്‍ക്കളി ടീമിലെ മറ്റംഗങ്ങള്‍.

കല്ല്യാണപ്പാട്ടിന്റെ ഈണത്തില്‍ കൈകൊട്ടിയാണ് ഫാത്തിമ ഷീബയും സംഘവും കോളജിനായി ഒന്നാം സ്ഥാനം നേടിയത്. സന, ഫാഹിബ സന, മുബീന, ഹിദ, നിബ, നാഷിദ ബേബി, ഫസ്‌ന, ഷംന, നാജിയ എന്നിവരായിരുന്നു മറ്റംഗങ്ങള്‍. 2016 -17 ല്‍ സി സോണ്‍, ഇന്റര്‍സോണ്‍ മത്സരത്തില്‍ ഒപ്പനയില്‍ പി എസ് എം ഒ ജേതാക്കളായിരുന്നു.
പരിചമുട്ടിലും കോളജിനാണ് ഒന്നാം സ്ഥാനം. മുഹമ്മദ് ഷിയാസ് മെതുവിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയക്കൊടി പാറിച്ചത്.

 

1. സാഹിത്യ പ്രതിഭ: ഇ കെഖൈറുന്നീസ (ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കൊണ്ടോട്ടി), 2. ചിത്രപ്രതിഭ: സന അബ്ദുല്ലൈസ്(പി എസ് എം ഒ കോളജ് തിരൂരങ്ങാടി), 3.കലാതിലകം: അശ്വതി രാജ്. (ഐഡിയല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കടകശ്ശേരി), 4. കലാപ്രതിഭ: വിമല്‍വിനു(സെന്റ്‌മേരീസ് കോളജ്, പുത്തനങ്ങാടി)

മത്സര ഫലം
തേഞ്ഞിപ്പലം: ഇന്നലെ നടന്ന വിവിധയിനം മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ മാപ്പിളപ്പാട്ട് ഗൂപ്പ് ഫാത്തിമ സബീഹ ആന്റ് ടീം (പി എസ് എം ഒ കോളജ് തിരൂരങ്ങാടി), നാടോടി നൃത്തം (ഗ്രൂപ്പ് ആണ്‍.) അരുണ്‍ ദാസ് ആന്റ് ടീം (പി എസ് എം ഒ കോളജ് തിരൂരങ്ങാടി), പരിചമുട്ട്. ശ്രീരാജ് ആന്റ് ടീം (പി എസ് എം ഒ കോ ളജ്), നാടോടി നൃത്തം. സനൂപ് ആന്റ് ടീം (പി എസ് എം ഒ കോളജ്)

1. ഷംന നസ്‌റീന്‍ഇംഗ്ലീഷ് കവിതാരചന (എം ഇ എസ് കോളജ്,മമ്പാട്)2.കെ പി ഹരിത: മലയാള നാടകം, മികച്ച നടി(എം ഇ എസ് കോളേജ്, പൊന്നാനി)

ചരിത്രം രചിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ റിയ

റിയ ഇഷ നാടോടി നൃത്തം അവതരിപ്പിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സാന്നിധ്യം. സര്‍വകലാശാല ക്യാമ്പസില്‍ നടന്ന സി സോണ്‍ കലോത്സവത്തിലാണ് റിയ ചരിത്രം രചിച്ചത്. മലപ്പുറം ഗവ.കോളജ് ബി എ എക്കണോമിക്‌സ് വിദ്യാര്‍ഥിയായ റിയ ഇഷക്കാണ് ഈ അവസരം ലഭിച്ചത്.

നാടോടി നൃത്തത്തിലാണ് റിയ മത്സരിച്ചത്.നേരത്തെ സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ പ്രത്യേക തീരുമാന പ്രകാരം ഇന്റര്‍ കോളജ് അത് ലറ്റിക് മീറ്റില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരുന്നെങ്കിലും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയുടെ ചട്ടം തടസ്സമായിരുന്നു . പ്രായക്കൂടുതല്‍ കൊണ്ടാണ് അന്ന് റിയക്ക് മത്സരിക്കാന്‍ തടസ്സമായത്.

റിപ്പോര്‍ട്: പ്രവീണ്‍ കുമാര്‍
ചിത്രം: പി കെ നാസര്‍

തേഞ്ഞിപ്പലം

Latest