Connect with us

Kerala

ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ

Published

|

Last Updated

മംഗളുരു: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് രാജ്യത്തെ മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. മംഗളുരുവില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു ഇസ്‌ലാമിക പണ്ഡിതന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എന്ന പരമോന്നത പദവിയിലെത്തുന്നത് അഭിമാനകരമാണ്. വിശാലമായ ഇന്ത്യന്‍ ഭൂമികയില്‍ അധിവസിക്കുന്ന മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും മതപരവുമായ മുന്നേറ്റവും ഐക്യവും സാധ്യമാക്കാന്‍ നേതൃശേഷിയും അഗാധമായ ജ്ഞാനവും പ്രവര്‍ത്തന പരിചയവുമുള്ള കാന്തപുരത്തിന് സാധിക്കും.ഇരുപത്തിരണ്ടു വര്‍ഷം മുമ്പ് താന്‍ പ്രധാനമന്ത്രിയായ കാലത്ത് ഇന്ത്യയിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ സമീപിച്ച നേതാവാണ് കാന്തപുരം. ആ കാലത്ത് തന്നെ ധിഷണാപരവും നേതൃപരവുമായ കാന്തപുരത്തിന്റെ കഴിവും വിശ്വാസികളില്‍ അദ്ദേഹത്തിനുള്ള ആഴത്തിലുള്ള സ്വാധീനവും മനസ്സിലാക്കാന്‍ പറ്റിയിട്ടുണ്ട്. മുസ്‌ലിം മതകീയ വിഷയങ്ങളില്‍ പക്വവും പണ്ഡിതോചിതവുമായ നിലപാടുകളാണ് അദ്ദേഹം എന്നും എടുത്തിട്ടുള്ളത് – ദേവഗൗഡ പറഞ്ഞു . കര്‍ണ്ണാടക നിയമ സഭാംഗം ഫിസ ഫാറൂഖ് അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest