ചിതറ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Posted on: March 3, 2019 8:53 pm | Last updated: March 3, 2019 at 10:36 pm
കൊല്ലപ്പെട്ട ബഷീര്‍

കൊല്ലം: ചിതറ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യ തന്നെയെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ബഷീറും പ്രതി ഷാജഹാനും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്. രാഷട്രീയ തര്‍ക്കം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മരച്ചീനി വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ ഉണ്ടായ അടിപിടിയില്‍ ഷാജഹാന് തലക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷാജഹാന്‍ കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേ സമയം ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് ഷാജഹാന്‍ പറഞ്ഞതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.