വയനാട് പീഡനം: ഉമ്മര്‍ കൊണ്ടാട്ടിലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

Posted on: March 3, 2019 6:55 pm | Last updated: March 3, 2019 at 6:55 pm

കല്‍പ്പറ്റ: വയനാട് പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാട്ടിലിനെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനപ്രകാരമാണിത്. ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഉമ്മറുമായി ഒത്തുകളിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഉമ്മറിനെതിരെ പോലീസ് കേസെടുത്തത്. ഒന്നാം പ്രതി ഒഎം ജോര്‍ജിനെ രക്ഷിക്കാന്‍ ഉമ്മര്‍ പണം വാഗ്ദാനം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.