നെയ്മറിന്റെ കരിയറിന് പരുക്ക് വില്ലന്‍

Posted on: March 3, 2019 3:26 pm | Last updated: March 3, 2019 at 3:26 pm

സാവോപോളോ: റഷ്യ ലോകകപ്പിന് മുമ്പേറ്റ പരുക്ക് തന്റെ കരിയറിനെ സാരമായി ബാധിച്ചുവെന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. മൂന്ന് മാസത്തെ വിശ്രമശേഷം ടീമില്‍ തിരിച്ചെത്തിയിട്ടും ബ്രസീലിനായി മികച്ച ഫോമില്‍ കളിക്കാന്‍ സാധിച്ചില്ലെന്ന് നെയ്മര്‍ ടിവി ഗ്ലോബോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുടെ താരമായ നെയ്മര്‍ ജനുവരിയില്‍ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഏപ്രില്‍ വരെ കളത്തിന് പുറത്താണ്. തിരിച്ചെത്തിയാലും നെയ്മറിന് പഴയ പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്ക പി എസ് ജി മാനേജ്‌മെന്റിന് ഉണ്ടായിരിക്കുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദം കളിക്കാന്‍ നെയ്മറുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പി എസ് ജി. ആദ്യ പാദം നെയ്മറില്ലാതെ ഇറങ്ങിയിട്ടും 2-0ന് പി എസ് ജി ജയിച്ചിരുന്നു.