ആനക്കടിയിലേക്ക് തെന്നി വീണ പാപ്പാന് ദാരുണാന്ത്യം-VIDEO

Posted on: March 3, 2019 1:29 pm | Last updated: March 3, 2019 at 4:16 pm

കോട്ടയം: ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ ആനക്കടിയിലേക്ക് തെന്നി വീണ് പാപ്പാന്‍ മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാന്‍ അരുണ്‍ പാണിക്കര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടയം കാരാപ്പുഴയിലാണ് സംഭവം. ഭാരത് വിശ്വനാഥന്‍ എന്ന ആനയുടെ പാപ്പാനാണ് അരുണ്‍.

കുളിപ്പിക്കുന്നതിനിടെ ആനയോട് കിടക്കാന്‍ പറഞ്ഞപ്പോള്‍ പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടക്കുകയും പിന്നാലെ അരുണ്‍ ആനക്കടിയിലേക്ക് തെന്നി വീഴുകയായിരുന്നു. മറ്റു പാപ്പാന്‍മാര്‍ എത്തിയ ആനയെ എഴുന്നേല്‍പ്പിച്ച ശേഷം അരുണിനെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആനക്ക് അടിയില്‍ പെട്ട് പാപ്പാന്റെ തലയോട്ടി തകര്‍ന്നു. ഒരു വര്‍ഷം മുമ്പാണ് അരുണ്‍ പണിക്കര്‍ പാപ്പാനായി ചുമതല ഏറ്റെടുത്തത്. ആനയെ കെട്ടിയിട്ടിരുന്ന ഷെഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

വീഡിയോ ദൃശ്യം: