സിപിഎം അംഗം കുത്തേറ്റ് മരിച്ചു; ചിതറയില്‍ നാളെ ഹര്‍ത്താല്‍

Posted on: March 2, 2019 7:54 pm | Last updated: March 2, 2019 at 9:58 pm
കൊല്ലപ്പെട്ട ബഷീര്‍

കൊല്ലം: കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കടക്കല്‍ ചിതറയിലെ സിപിഎം ബ്രാഞ്ച് അംഗം എഎം ബഷീര്‍(70)അണ് കൊല്ലപ്പെട്ടത്.  സംഭവത്തില്‍ ഷാജഹാനെന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സിപിഎം ആരോപിച്ചു.

ബഷീറിന്റെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും പോലീസ് പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.