അഭിനന്ദനെ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചു

Posted on: March 2, 2019 7:37 pm | Last updated: March 2, 2019 at 7:37 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയില്‍നിന്നും മോചിതനായി ഇന്ത്യയിലെത്തിയ അഭിനന്ദന്‍ വര്‍ത്തമനെ പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍ സന്ദര്‍ശിച്ചു. പാക് സൈന്യത്തിന്റെ പിടിയില്‍ കഴിഞ്ഞ സമയത്തെ അനുഭവങ്ങള്‍ അഭിനന്ദന്‍ മന്ത്രിയോട് വിശദീകരിച്ചു.

അദ്ദേഹത്തിന്റെ ധീരതക്ക് മുന്നില്‍ രാജ്യം അഭിമാനം കൊള്ളുന്നതായി പ്രതിരോധമന്ത്രി പറഞ്ഞു. ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ആരോഗ്യസ്ഥിതി സംബന്ധിച്ചും പ്രതിരോധമന്ത്രി ആരാഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ വാഗാ അതിര്‍ത്തിയില്‍വെച്ചാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ മിഗ് വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ ബുധനാഴ്ച പാക്കിസ്ഥാന്റെ പിടിയിലാകുന്നത്.