ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രവി പുജാരിയെ മുഖ്യപ്രതിയാക്കി കുറ്റപത്രം

Posted on: March 2, 2019 6:21 pm | Last updated: March 2, 2019 at 10:52 pm

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പുജാരിയെ മുഖ്യപ്രതിയാക്കി ആദ്യകുറ്റപത്രം തയ്യാറാക്കി. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെടിവെപ്പെന്ന് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.

ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് രവി പുജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നാണ് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടവെപ്പ് നടത്തിയത്. അന്വേഷണത്തില്‍ ഇതിന് പിന്നില്‍ പുജാരിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.