‘താങ്കളുടെ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നു’: അഭിനന്ദിനെ മുക്തകണ്ഠം പ്രശംസിച്ച് പ്രധാന മന്ത്രി

Posted on: March 2, 2019 12:04 am | Last updated: March 2, 2019 at 9:20 am

ന്യൂഡല്‍ഹി: പാക് കസ്റ്റഡിയില്‍ നിന്ന് ഇന്ത്യയില്‍ തിരികെയെത്തിയ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനിനെ മുക്തകണ്ഠം പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. താങ്കളുടെ അതിശയകരവും ഉജ്ജ്വലവുമായ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. 130 കോടി വരുന്ന ഇന്ത്യന്‍ ജനതക്ക് അഭിമാനവും പ്രചോദനവുമാണ് രാജ്യത്തിന്റെ സായുധ സേനകളെന്നും അദ്ദേഹം കുറിച്ചു.

അഭിനന്ദന്‍ തമിഴ്‌നാട്ടുകാരനായതില്‍ അഭിമാനമുണ്ടെന്നും ഉറിയിലും പുല്‍വാമയിലും മറ്റും നടന്ന ഭീകരാക്രമണങ്ങള്‍ക്കു ശേഷം സൈന്യത്തിന്റെ കരുത്ത് എന്താണെന്നു രാജ്യം കണ്ടുവെന്നും കന്യാകുമാരിയില്‍ റാലിയില്‍ പ്രസംഗിക്കവെ പ്രധാന മന്ത്രി പറഞ്ഞിരുന്നു.