കര്‍ഷക ആത്മഹത്യ: രമേശ് ചെന്നിത്തല ഉപവാസമനുഷ്ഠിക്കും

Posted on: March 1, 2019 11:23 pm | Last updated: March 2, 2019 at 9:19 am

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസത്തിന്. മാര്‍ച്ച് ആറിന് ഇടുക്കിയിലെ കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന ഉപവാസ സമരം യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹ്‌നാന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഉപവാസം സമാപിക്കും.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും സമരത്തില്‍ ഉന്നയിക്കും.