കന്യാകുമാരിയിലേക്കുള്ള യാത്രാ മധ്യേ പ്രധാനമന്ത്രി തിരുവനന്തപുരത്ത്

Posted on: March 1, 2019 1:47 pm | Last updated: March 1, 2019 at 1:47 pm

തിരുവനന്തപുരം: കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരന്ദ്രമോദി തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തില്‍ എയര്‍ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ ഏരിയയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി സദാശിവം, ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോയി. കന്യാകുമാരിയിലെ റോഡ്, റെയില്‍ മേഖലകളിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് പ്രധാനമന്ത്രി പോകുന്നത്.